കണ്ണൂർ ജില്ലയിൽ പാചകവാതക ക്ഷാമം; കാറ്ററിംഗ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിലച്ചു

 


കണ്ണൂർ:- പാചകവാതകം ലഭ്യമാകാതെ വന്നതിനാൽ ജില്ലയിലെ കാറ്ററിംഗ്  സ്ഥാപനങ്ങളുടെ പ്രവർത്തനം നിലച്ചു. പാചകവാതക സിലിണ്ടറുകളുടെ  കുറവുമൂലം എന്ത് ചെയ്യണമെന്നറിയാതെ  വിഷമിക്കുകയാണ് കാറ്ററിങ് സ്ഥാപനങ്ങൾ. 

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എണ്ണ കമ്പനികൾ എന്നിവ അടിയന്തരമായി ഇടപെട്ട് ഭക്ഷ്യ  ഉൽപാദന മേഖലയ്ക്ക് ആവശ്യമായ പാചക വാതക സിലിണ്ടറുകളുടെ വിതരണം  ഉറപ്പാക്കണമെന്നും കാറ്ററിംഗ്  മേഖലയെ അവശ്യ സർവീസായി പ്രഖ്യാപിക്കണമെന്നും കേരള കാറ്ററിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സാജു വാകാനിപ്പുഴ, എം.ആർ റഷീദ്, നൗഷാദ് ചൊക്ലി, ബിജു കുണ്ടത്തിൽ, രാജേഷ്, ബോബി രാജ്, രാജൻ കൂത്തുപറമ്പ്, സിജു ബ്ലൂബെറി, അഹിൽ പാനൂർ, ഷിമിത് എന്നിവർ ആവശ്യപ്പെട്ടു.

Previous Post Next Post