ഹജ്ജ് വാക്സിനേഷൻ ക്യാമ്പിന് തുടക്കമായി

 



കണ്ണൂർ:-കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോകുന്നവർക്കുള്ള മെനിഞ്‌ജൈറ്റിസ് വാക്സിനേഷൻ കുത്തിവെപ്പിന്റെ ജില്ലാ തല ഉദ്ഘാടനം രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഹജ്ജ് കമ്മിറ്റി മെമ്പർ ഒ വി ജാഫർ അധ്യക്ഷത വഹിച്ചു.

കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിലെ 254 ഹജ്ജ് യാത്രികർക്കാണ് വാക്സിനേഷൻ നൽകിയത്. കൂത്തുപറമ്പ്, ധർമ്മടം, തലശ്ശേരി മണ്ഡലം: മാർച്ച് 24 ന് തലശ്ശേരി ജനറൽ ആശുപത്രി, തളിപ്പറമ്പ്, ഇരിക്കൂർ മണ്ഡലം: മാർച്ച് 26ന് തളിപ്പറമ്പ് താലൂക്ക് ആശുപത്രി, കല്ല്യാശ്ശേരി, പയ്യന്നൂർ മണ്ഡലം മാർച്ച് 28ന്  പയ്യന്നൂർ താലൂക്ക് ആശുപത്രി, പേരാവൂർ, മട്ടന്നൂർ മണ്ഡലം: മാർച്ച് 30ന് ഇരിട്ടി താലൂക്ക് ആശുപത്രി എന്നിങ്ങനെയാണ് ഹജ്ജ് യാത്രികർക്കുള്ള വാക്സിനേഷൻ ക്യാമ്പുകൾ.

ആർ സി എച്ച് ഓഫീസർ ഡോ. അശ്വിൻ,  ഡെപ്യൂട്ടി സുപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, ആർ എം ഒ ഡോ. സുമിൻ, ടി ബി വിജേഷ്, ജില്ലാ ട്രെയിനിങ് ഓർഗനൈസർ നിസാർ അതിരകം, ഗഫൂർ പുന്നാട്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ശാന്തമ്മ, ഷീജ, ട്രെയ്‌നർമാരായ മുഷ്ത്തഖ് ദാരിമി, റിയാസ് കക്കാട്, എംകെ റയീസ്, സമീർ അഴിക്കോട്, അസ്ലം മാസ്റ്റർ, ജാസ്മിൻ, നസറിയ അഷ്റഫ്, ബഷീർ, വാഹിദ്, സുബീന, സിറാജ്ജുദ്ദീൻ എന്നിവർ പങ്കെടുത്തു.


Previous Post Next Post