മയ്യിൽ ഗ്രാമപഞ്ചായത്ത് ശുചിത്വ കമ്മിറ്റി രൂപീകരണ യോഗം ചേർന്നു


മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് ശുചിത്വ കമ്മിറ്റി രൂപീകരണ യോഗം ചേർന്നു. പഞ്ചായത്ത് ഹാളിൽ നടന്ന യോഗം ഹരിത കേരളം മിഷൻ ബ്ലോക്ക്‌ കോർഡിനേറ്റർ സഹദേവൻ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത് പ്രസിഡന്റ് സി.സി വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കാർത്തിക കൃഷ്ണൻ പഞ്ചായത്തിന്റെ നിലവിലെ ശുചിത്വ പ്രവർത്തനങ്ങളുടെ റാങ്കിങ് അവതരിപ്പിച്ചു. 

യോഗത്തിൽ മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജിനി എൻ.വി, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ എമീമ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ യു.ജനാർദ്ദനൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പി.പി, പഞ്ചായത്ത് മെമ്പർമാർ, ആശ വർക്കർമാർ, ഹരിതകർമ്മസേന അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, വിവിധ നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.രമേശൻ സ്വാഗതം പറഞ്ഞു. 



Previous Post Next Post