കണ്ണൂർ :- കണ്ണൂർ നിയോജക മണ്ഡലം UDF സ്ഥാനാർത്ഥി അഡ്വ. ടി.ഒ മോഹനൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കണ്ണൂർ സ്റ്റേഡിയം പരിസരത്തെ ചെരുപ്പ് തുന്നൽ തൊഴിലാളികളാണ് കെട്ടിവെക്കാനുള്ള തുക നൽകിയത്.
ടി.ഒ മോഹനൻ കോർപ്പറേഷൻ മേയറായിരുന്ന കാലത്താണ് കണ്ണൂരിലെ ചെരുപ്പ് തുന്നൽ തൊഴിലാളികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിക്കൊണ്ട് വെയിലും മഴയും നനയാതെ തൊഴിലെടുക്കാൻ ഷെൽട്ടറുകൾ നിർമ്മിച്ചു നൽകിയത്.

