തളിപ്പറമ്പ് :- കേരളത്തിന്റെ വികസന ചരിത്രത്തിൽ തളിപ്പറമ്പിന്റെ നാഴികക്കല്ലാകുന്ന മയ്യിൽ, കുറ്റ്യാട്ടൂർ കാർഷിക കോറിഡോറും തളിപ്പറമ്പിനെ എഡുക്കേഷണൽ ഹബ്ബാക്കി മാറ്റുമെന്നതുമുൾപ്പെടെ സമഗ്രമാറ്റം ലക്ഷ്യമിട്ട് LDF തളിപ്പറമ്പ് മണ്ഡലം പ്രകടനപത്രിക പ്രകാശനം ചെയ്തു. ഹൈസ്‌കൂളുകളിൽ റോബോട്ടിക് ലാബുകളും കോഡിങ് കളരികളും ലാംഗ്വജ് ലാബുകളും വിഭാവനംചെയ്യുന്ന ആരോഗ്യ–ടൂറിസം– കായിക– വ്യവസായ–സംരംഭകത്വ–തൊഴിൽസേവന മേഖലയിൽ ജനക്ഷേമപദ്ധതികളുമാണ് വിഭാവനം ചെയ്‌തത്.
സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ, നടൻ അഭിനന്ദിന് നൽകി പ്രകടനപത്രിക പ്രകാശനം ചെയ്‌തു. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കെ.വി ഗോപിനാഥ് അധ്യക്ഷനായി. പ്രചരണഗാനവും പ്രകാശിപ്പിച്ചു. നേതാക്കളായ കെ.സന്തോഷ്, എൻ.അനിൽകുമാർ, പി.മുകുന്ദൻ, പി.രവീന്ദ്രൻ, അനിൽ പുതിയ വീട്ടിൽ, പി.മുജീബ് റഹ്മാൻ, വി.സതീദേവി, കെ.ചന്ദ്രൻ, സമീറുല്ലാഖാൻ, വേലിക്കാത്ത് രാഘവൻ ടി.എസ് ജയിംസ്, സി.അബ്ദുൾ കരീം തുടങ്ങിയവർ പങ്കെടുത്തു. കെ.സി ഹരികൃഷ്‌ണൻ സ്വാഗതം പറഞ്ഞു.
പ്രധാന നിർദേശങ്ങൾ
പഴ–-കിഴങ്ങുവർഗ സംസ്‌കരണ തൊഴിൽ പരിശീലന കേന്ദ്രം
ഭവനരഹിതരായ പട്ടികജാതി കുടുംബമില്ലെന്ന് ഉറപ്പാക്കും
മയ്യിൽ - കുറ്റ്യാട്ടൂർ മേഖലയിൽ ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രം
നഗരകേന്ദ്രങ്ങളിൽ മൾട്ടിലെവൽ കാർപാർക്കിങ് സെന്റർ
വർക്കിങ് വുമൻസ് ഹോസ്റ്റൽ
മാങ്ങാട്ടുപറമ്പിൽ ഫയർസ്‌റ്റേഷനും മലപ്പട്ടത്ത് വ്യവസായ പാർക്കും
കുടുംബശ്രീ സ്‌റ്റേ ഹോം
കൂവേരി, മലപ്പട്ടം ജലഗതാഗത സൗകര്യം
കിടപ്പ് രോഗികൾക്കെല്ലാം സാന്ത്വനപരിചരണം
താലൂക്ക് ആശുപത്രിയിൽ ഡേ കീമോ തെറാപ്പി സെന്റർ
സ്കിൽ ഡവലപ്മെന്റ് ആൻഡ് ജോബ് റിക്രൂട്ട്മെന്റ് അക്കാദമി
മൾട്ടിപർപ്പസ് കൾച്ചറൽ സെന്റർ
രാജരാജേശ്വര ക്ഷേത്രത്തിന്റെ ഭാഗമായി മിനി കലാമണ്ഡലം
പൊതുസ്ഥലങ്ങളിൽ സൗരോർജ്ജ പ്ലാന്റ്
വീട്ടമ്മമാർക്ക് വർക്ക് അറ്റ് ഹോം ക്രാഷ് കോഴ്സുകൾ
കോഫീഹൗസ് മാതൃകയിൽ കുടുംബശ്രീ കഫേ
മൾട്ടി ലവൽ ജോബ് പാർക്ക് കം ട്രെയിനിങ് അക്കാദമി
പകൽ വീടുകളിൽ ഡോക്ടർമാരും മരുന്നുകളും
