ചേലേരി :- LDF ചേലേരി ലോക്കൽ കൺവെൻഷൻ സംഘടിപ്പിച്ചു. ചേലേരി വൈദ്യർക്കണ്ടിയിൽ നടന്ന കൺവെൻഷൻ ടി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.വി പവിത്രൻ, പി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.അനിൽ കുമാർ സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി പി.സുരേന്ദ്രൻ മാസ്റ്റർ (ചെയർമാൻ), അഷറഫ് കയ്യാങ്കോട് (വൈസ് ചെയർമാൻ), കെ.അനിൽ കുമാർ (കൺവീനർ), പി.വി ശിവദാസൻ (ജോയിന്റ് കൺവീനർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.
