അഴീക്കോട് :- നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് അഴീക്കോട് മണ്ഡലം UDF സ്ഥാനാർത്ഥി അഡ്വ. അബ്‌ദുൾ കരീം ചേലേരി. വളപട്ടണം മന്ന റിഫ്ത ഓഡിറ്റോറിയത്തിൽ നടന്ന യു.ഡി.എഫ് മണ്ഡലം കൺവെൻഷനിൽ അബ്‌ദുൾ കരീം ചേലേരി പങ്കെടുത്തു. തുടർന്ന് റോഡ് ഷോയും നടന്നു.
മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് അനുഗ്രഹം വാങ്ങുകയും തുടർന്ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ, പി.എം.എസ്.എ പൂക്കോയ തങ്ങൾ എന്നിവരുടെ ഖബർസ്ഥാനിൽ സിയാറത്ത് നടത്തുകയും ചെയ്ത ശേഷമാണ് പ്രചാരണത്തിനായി കണ്ണൂരിലേക്ക് തിരിച്ചത്.


