UDF അഴീക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു


പുതിയതെരു :- അഴീക്കോട് നിയോജക മണ്ഡലം UDF സ്ഥാനാർത്ഥി അഡ്വ.കരീം ചേലേരിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പുതിയതെരു ഹൈവേ ജംഗ്ഷനിൽ AICC പ്രവർത്തകസമിതി അംഗം കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു. 

തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.പ്രമോദ് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി സഹദുള്ള, അഷ്കർ കണ്ണാടിപ്പറമ്പ്, കൂക്കിരി രാജേഷ്, എൻ.എ ഗഫൂർ, നികേത് നാറാത്ത്, ഗഫൂർ മാട്ടൂൽ, ബ്ലാത്തൂർ അബൂബക്കർ ഹാജി, സ്ഥാനാർത്ഥി അഡ്വ. അബ്ദുൾ കരീം ചേലേരി തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post