കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ ശ്രീരാമ നവമി, ഹനുമൽ ജയന്തി (ചിത്രാ പൗർണ്ണമി) ആഘോഷങ്ങൾ മാർച്ച് 26 മുതൽ വ്യാഴാഴ്ച മുതൽ ഏപ്രിൽ 2 വരെ വരെ നടക്കും.
മാർച്ച് 26 വ്യാഴാഴ്ച ശ്രീരാമനവമി ദിനത്തിൽ രാവിലെ ശ്രീ ഗുരുപാദ പൂജയോടുകൂടി മഹോത്സവ യജ്ഞങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് ശ്രീരാമനാമ പുഷ്പാർച്ചന, സമൂഹനാമജപം എന്നിവ നടക്കും. ഈ ദിവസങ്ങളിൽ വിവിധ ഭക്തസംഘങ്ങളുടെ ഭജന, കീർത്തനങ്ങൾ, നാമജപം, നാരായണീയ പാരായണം, ലളിതസഹസ്രനാമ പാരായണം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
ഏപ്രിൽ 2ന് ഹനുമൽ ജയന്തി ദിനത്തിൽ രാവിലെ ശ്രീ ആഞ്ജനേയ സഹസ്രനാമാർച്ചന, തുടർന്ന് സമൂഹ നാമജപം. വൈകുന്നേരം 6 മണിക്ക് നിറദീപാലങ്കാരം, മംഗളേശ്വര പൂജ, സമൂഹനാമജപം, ഭജന, തുടർന്നുള്ള മംഗളാരതിയോടു കൂടി മഹോത്സവ യജ്ഞങ്ങൾ സമാപിക്കും.
