മുണ്ടേരി :- കണ്ണൂർ നിയോജക മണ്ഡലം UDF സ്ഥാനാർഥി അഡ്വ. ടി.ഒ മോഹനന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മുണ്ടേരി പഞ്ചായത്ത് UDF കൺവെൻഷൻ സംഘടിപ്പിച്ചു. മുണ്ടേരി സെൻട്രൽ യു.പി സ്കൂളിൽ ചേർന്ന കൺവെൻഷൻ ചെയർമാൻ പി.സി കുഞ്ഞഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി താഹിർ ഉദ്ഘാടനം ചെയ്തു.
DCC ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ മുഖ്യഭാഷണം നടത്തി സ്ഥാനാർഥി അഡ്വ. ടി.ഒ മോഹനൻ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. രാജീവൻ എളയാവൂർ, റഷീദ് കവ്വായി, സുധീഷ് മുണ്ടേരി, എം.പി മുഹമ്മദലി, മുണ്ടേരി ഗംഗാധരൻ, പി.സി അഹമ്മദ് കുട്ടി, റസീന സി.കെ, സി.എം ഗോപിനാഥൻ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, ഫർഹാൻ മുണ്ടേരി, ടി.കെ ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു UDF പഞ്ചായത്ത് കൺവീനർ വി.സി നാരായണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി പി.സി കുഞ്ഞഹമ്മദ് ഹാജി (ചെയർമാൻ), വി.സി നാരായണൻ മാസ്റ്റർ (ജനറൽ കൺവീനർ), ട്രഷറർ ടി.കെ ലക്ഷ്മണൻ എന്നിവരെ തെരഞ്ഞെടുത്തു.
