ഗൾഫിലെ വിഷു ആഘോഷം ; കേരളത്തിൽ നിന്ന് പറന്നത് 3200 ടൺ പച്ചക്കറികൾ


ദുബായ് :- വിഷു ആഘോഷത്തിന് കേരളത്തിൽ നിന്ന് 3200 ടൺ പച്ചക്കറി പ്രത്യേക വിമാനങ്ങളിൽ ഗൾഫ് രാജ്യങ്ങളിലേക്ക് പറന്നു. കണിക്കൊന്ന പൂവും വെള്ളരിയും വാഴയിലയും നാളി കേരവും മുതൽ സദ്യവട്ടങ്ങൾക്കുള്ള സാധനങ്ങൾ അടക്കം പ്രവാസികളുടെ വിഷുവിന് ആവശ്യമായതെല്ലാം എത്തിക്കുന്നത് ലുലു ഗ്രൂപ്പാണ്. കേരളത്തിലെ കാർഷിക കയറ്റുമതി മേഖലയ്ക്കും ഇതു പുത്തൻ ഉണർവായി. വിവിധ ലുലു സ്റ്റോറുകളിലേക്കു കൊച്ചിയിൽ നിന്നാണ് പഴങ്ങളും പച്ചക്കറികളും വിമാനം കയറിയത്.

കേരളത്തിലെ കൃഷിക്കാരിൽ നിന്നുൾപ്പെടെ നേരിട്ടു സംഭരിച്ച സാധനങ്ങൾ ലുലു ഗ്രൂപ്പിന്റെ ഫെയർ എക്സ്പോർട്ട്സിന്റെ നേതൃത്വത്തിലാണ് കയറ്റുമതി ചെയ്യുന്നത്. പ്രത്യേക വിമാനത്തിൽ 100 ടൺ പഴം, പച്ചക്കറികൾ കൊച്ചിയിൽ നിന്ന് ഇതിനകം അബുദാബിയിൽ എത്തിക്കഴിഞ്ഞു. ഇന്ന് 100 ടൺ കൂടി എത്തും. കുവൈത്തിലേക്ക് 50 ടൺ പഴങ്ങളും പച്ചക്കറികളും കൊച്ചിയിൽ നിന്ന് എത്തിക്കും. വിഷുവിന് ആവശ്യമായ എല്ലാ ഉൽപന്നങ്ങളും ലഭ്യമാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.

Previous Post Next Post