കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൂടുതൽ വിമാന സർവീസ് ആരംഭിച്ചു


മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സമ്മർ ഷെഡ്യൂളിൽ തിരുവനന്തപുരം റൂട്ടിൽ അധിക സർവീസുകൾ ആരംഭിച്ചു. ഇൻഡിഗോ പ്രതിദിന സർവീസും എയർ ഇന്ത്യഎക്സ‌്പ്രസ് ആഴ്ചയിൽ 4 ദിവസം 5 സർവീസാണ് നടത്തുക. 

മുൻപ് ഇൻഡിഗോ പ്രതിദിന സർവീസ് നടത്തിയിരുന്നെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് - ആഴ്‌ചയിൽ 2 സർവീസുകൾ മാത്രമാണ് നടത്തിയിരുന്നത്. നില വിൽ എയർ ഇന്ത്യ എക്സ്പ്രസ് ഞായറാഴ്ചകളിൽ 2 സർവീസും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഓരോ സർവീസുമാണ് നടത്തുക.

Previous Post Next Post