ജസീറ എയർവേയ്‌സ് കുവൈത്ത് - കണ്ണൂർ സർവീസ് റദ്ദാക്കി


മട്ടന്നൂർ :- ജസീറ എയർവേയ്‌സ് കുവൈത്ത് - കണ്ണൂർ സെക്ടറിൽ നടത്താനിരുന്ന സർവീസ് റദ്ദാക്കി. സർവീസ് നടത്തുന്നതിന് കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിക്കാത്തതാണ് കാരണം. 

ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീ ഫണ്ട് നൽകുമെന്ന് എയർലൈൻ അധികൃതർ പറഞ്ഞു. 14 മുതൽ കുവൈത്തിൽ നിന്ന് ദമാം വഴി ആഴ്ച‌യിൽ 2 ദിവസം സർവീസ് നടത്താനാണ് ജസീറ എയർവേയ്സ് ടിക്കറ്റ് ബുക്കിങ് നടത്തിയത്.

Previous Post Next Post