ശബരിമല :- വിഷു ഉത്സവത്തിനായി ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച തുറക്കും. വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരി തുറക്കും. പിന്നീട്, വിഷുദിവസമായ ഏപ്രിൽ 15 ന് ഒഴികെ എല്ലാ ദിവസവും രാവിലെ 5 മണിക്ക് നടതുറക്കും.
വിഷുദിനത്തിൽ രാവിലെ 4 മണിക്ക് നട തുറക്കും. വിഷുക്കണി കണ്ട് അയ്യപ്പനെ വണങ്ങാനാകും. നടതുറന്ന ശേഷം ആദ്യം ദീപം തെളിയിച്ച് അയ്യപ്പനെ വിഷുക്കണി കാണിക്കും. തുടർന്ന് തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും. വിഷു ഉത്സവ ദിവസങ്ങളിൽ കളഭാഭിഷേകം, പടിപൂജ എന്നിവയുണ്ട്. ഏപ്രിൽ 18 ന് രാത്രി 10 മണിക്ക് നട അടയ്ക്കും.
