തിരുവനന്തപുരം :- നിയമസഭതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി ഒരു ദിവസം പിന്നിടുമ്പോൾ കേരളത്തിൽ മാറ്റം ഉറപ്പെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു. നേമത്ത് വലിയ ആത്മവിശ്വാസവും വിജയ പ്രതീക്ഷയുമുണ്ട്. ഇനി എൻഡിഎയെ കേരള രാഷ്ട്രീയത്തിൽ അവഗണിക്കാൻ ആകില്ല. അടുത്ത തെരഞ്ഞെടുപ്പ് മുതൽ എൻഡിഎ ഒരു വശതും മറുവശത്ത് കോൺഗ്രസ് - സിപിഎം സഖ്യവും ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
നേമം നിലനിർത്തുമെന്ന് ഇടതു സ്ഥാനാർത്ഥി വി ശിവൻകുട്ടി പറഞ്ഞു. ബിജെപി പണമൊഴുക്കി. പെട്ടികളിൽ പണം കൊണ്ടുവന്നു. ഇപ്പോൾ പോലിസ് കണ്ടെത്തിയത് ആ പെട്ടികൊണ്ടുവന്ന വാഹനത്തിന്റെ നമ്പർ വ്യാജമെന്നാണ്. മദ്യവുമൊഴുക്കി. പക്ഷെ ന്യൂനപങ്ങളെ വിലക്കുവാങ്ങാൻ കഴിഞ്ഞില്ല. താൻ ബിജെപിയുടെയും കോൺഗ്രസിന്റെയും പൊതുശത്രുവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
നേമത്ത് അട്ടിമറി നടക്കുമെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ശബരീനാഥൻ പറഞ്ഞു. ജയിച്ച് കയറാൻ പറ്റുമെന്ന് തന്നെ കരുതുന്നു. നേമത്തെ എല്ലാ ഘടകങ്ങളും അനുകൂലമായിരുന്നു എല്ലാ വിഭാഗം വോട്ടും കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടത്ത് ഇത്തവണ ജയിക്കുമെന്ന് വി മുരളീധരൻ പറഞ്ഞു. വോട്ടെടുപ്പിന് ശേഷം കഴക്കൂട്ടത്ത് ശുഭ പ്രതീക്ഷയാണുള്ളത്. കഴക്കൂട്ടത്തേക്കാൾ ബിജെപിക്ക് സാധ്യതയുള്ള മണ്ഡലം നേമം ആണ്. നേമത്ത് വീണ്ടും അക്കൗണ്ട് തുറക്കും. ബിജെപി കൂടുതൽ പ്രതീക്ഷ വക്കുന്നത് നേമത്താണെന്നും അദ്ദേഹം വ്യക്തമാക്കി.
