വിഷുച്ചന്തകളിൽ നേട്ടം കൊയ്ത് കുടുംബശ്രീ ; 6.32 കോടി രൂപയുടെ വിറ്റു വരവ്
തിരുവനന്തപുരം :- കുടുംബശ്രീ സംഘടിപ്പിച്ച 1067 വിഷുച്ചന്തകളിൽ 6.32 കോടി രൂപയുടെ വിറ്റു വരവ്. 14,174 കർഷക സംഘങ്ങളിലെ അംഗങ്ങളായ വനിതാ കർഷകർ ഉൽപാദിപ്പിച്ച കാർഷികോൽപന്നങ്ങളും സൂക്ഷ്മ സംരംഭ മേഖലയിലെ 16,875 യൂണിറ്റുകൾ തയാറാക്കിയ ഭക്ഷ്യോൽപന്നങ്ങളുമാണു വിൽപന നടത്തിയത്. 83.4 ലക്ഷം രൂപയുടെ വിറ്റുവരവുമായി കണ്ണൂർ ജില്ലയാണ് മുന്നിൽ. എറണാകുളം രണ്ടാമതും മലപ്പുറം മൂന്നാമതുമെത്തി.
