കൊടുംചൂടിൽ ചെറുനാരങ്ങയ്ക്ക് പൊള്ളുന്ന വില


തിരുവനന്തപുരം :- പൊള്ളുന്ന ചൂടിൽ പൊള്ളിച്ച് ചെറുനാരങ്ങ വില. വിവിധ ജില്ലകളിൽ ചില്ലറ വിൽപന വില കിലോഗ്രാമിന് 160 രൂപ മുതൽ 200 രൂപ വരെയായി ഉയർന്നു. കഴിഞ്ഞ മാസം 100-120 രൂപയായിരുന്നു വില. ചൂട് ഇനി യും കൂടുമെന്ന് റിപ്പോർട്ടുകളുള്ള തിനാൽ വില ഉടനെ കുറയാൻ സാധ്യതയില്ലെന്നു വ്യാപാരികൾ പറയുന്നു. 15 രൂപ മുതൽ ലഭിച്ചിരുന്ന നാരങ്ങാ വെള്ളത്തിന് പലയിടത്തും 20 മുതൽ 25 രൂപ വരെയാണ് ഈടാക്കുന്നത്. സോഡ നാരങ്ങ വെള്ളത്തിൻ്റെ വില ചിലയിടങ്ങളിൽ 30 രൂപ പിന്നിട്ടു.

കേരളത്തിലേക്ക് പ്രധാനമായും ചെറുനാരങ്ങ എത്തുന്ന തമിഴ്‌നാ ട്ടിലെയും ആന്ധ്രയിലെയും കൃഷി യിടങ്ങളിൽ വേനൽ കടുത്തതോ ടെ ഉൽപാദനം കുറഞ്ഞതും വില കൂടുന്നതിന് കാരണമായി. കന ത്ത ചൂടും ജലക്ഷാമവും മൂലം പച്ച ക്കറിയടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്കും വില കൂടിയിട്ടു ണ്ട്. പച്ചമുളക്, വെണ്ടയ്ക്ക് വില യിൽ കിലോഗ്രാമിന് 20 രൂപ വരെ വർധനയുണ്ട്. തണ്ണിമത്തന് കി ലോയ്ക്ക് 10 രൂപ വരെ വർധനയു ണ്ട്. ചൂട് കൂടുമ്പോൾ ഫാമുകളിൽ കോഴികൾ ചത്തു പോകുന്നത് ഇറച്ചിക്കോഴി വിപണിയെയും ബാ ധിച്ചു. ചൂടുമൂലം കന്നുകാലികൾ ക്ക് അകിടുവീക്കം വരുന്നത് പാലി ൻ്റെ അളവ് കുറയാൻ കാരണമാ യി. പാൽ സൊസൈറ്റികളിൽ എത്തുന്ന പാലിന്റെ അളവിൽ 30% വരെ കുറവുണ്ട്.

Previous Post Next Post