ഗുരുവായൂർ ക്ഷേത്ര ദർശനം ; ഇനി മുതിർന്ന പൗരന്മാരെന്ന പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം


ഗുരുവായൂർ :- ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് മുതിർന്ന പൗരന്മാർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞ വരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് ദേവസ്വം തീരുമാനം. നിലവിൽ 60 വയസ്സുമുതലുള്ളവരേയും പരിഗണിച്ചിരുന്നു. ഇനി മുതൽ 'സൂപ്പർ സീനിയേഴ്സ‌്' എന്ന പേരിലായിരിക്കും അറിയപ്പെടുക.

ഭക്തരുടെ സൗകര്യം പരിഗണിച്ച് ഗുരുവായൂരിൽ വഴിപാട് കൗണ്ടറുകളുടെ എണ്ണം കൂട്ടി. ക്ഷേത്രത്തിൻ്റെ തെക്കേ മതിൽക്കെട്ടിൽ വഴിപാട് ശീട്ടാക്കാനും പടിഞ്ഞാറെ നടയിൽ പ്രസാദം വാങ്ങാനുമായി ഓരോ കൗണ്ടർ വീതമാണ് കൂട്ടിയത്. വഴിപാട് ശീട്ടാക്കാനും പിന്നീട് പ്രസാദം വാങ്ങാനും ഭക്തർക്ക് ഏറെനേരം വരിനിൽക്കേണ്ട സ്ഥിതിയായിരുന്നു. പൊതു അവധി ദിവസങ്ങളിലാണെങ്കിൽ ഒരു മണിക്കൂറോളവും നിൽക്കണം.

Previous Post Next Post