ജക്കാർത്ത :- ഇന്തോനേഷ്യയുടെ കിഴക്കൻ തീരത്ത് അതിശക്തമായ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നിരവധി പേർക്ക് പരുക്ക്. നിരവധി കെട്ടിടങ്ങൾക്ക് നാശം സംഭവിച്ചു. ഭൂകമ്പത്തിന് പിന്നാലെ 75 സെൻ്റീ മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയർന്നു. ഇതേത്തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
സുലവേസി, മാലുക്കു ദ്വീപുകൾക്ക് ഇടയിലുള്ള മൊളൂക്ക കടലിൽ 35 കിലോ മീറ്റർ ആഴത്തിൽ വ്യാഴാഴ്‌ച പുലർച്ചെയാണ് ഭൂകമ്പം ഉണ്ടായതെന്ന് യു എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ എന്നീ തീരങ്ങളിൽ അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
