വേനൽക്കാലം കൂടുന്നു, വർഷകാലം ക്രമരഹിതവും ; മറ്റ് രാജ്യങ്ങളിലെ പ്രതിഭാസം കേരളത്തിലും


തിരുവനന്തപുരം :- വേനലിന്റെ ദൈർഘ്യം കൂടുകയും വർഷകാലം ക്രമരഹിതമാവുകയും ചെയ്യുന്ന പ്രതിഭാസം കേരളത്തിലും ദൃശ്യമാകുന്നു. ലോകത്തിൻ്റെ വിവിധ കോണുകളിൽ കാലാവസ്‌ഥ വ്യതിയാനം മൂലമുള്ള ഈ ആഘാതം സംസ്ഥാനത്തും സമാനമായ അവസ്ഥയിലാണ്. കേരളത്തിന് സമാനമായ ഭൂപ്രകൃതിയുള്ള വിയറ്റ്നാം, തായ്ലൻഡ്, മലേഷ്യ, ബ്രസീൽ എന്നിവിടങ്ങളിലെ കാലാവസ്ഥ മാറ്റവും കേരളത്തിലേതു പോലെയാണെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു.

ഈ മാസം ബാങ്കോക്കിലും വി യറ്റ്നാമിലെ ഹോ ചിമിൻ നഗരത്തിലും രേഖപ്പെടുത്തിയ 44 ഡിഗ്രി സെൽഷ്യസ് ചൂട് കേരളത്തിൽ പാലക്കാടും പുനലൂരും അനുഭവപ്പെടുന്ന ഉഷ്ണതരംഗത്തിനു സമാനമാണെന്നു വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ ( ഡബ്ല്യുഎംഒ) നടത്തിയ പഠനത്തിൽ പറയുന്നു. മെഡിറ്ററേനിയൻ രാജ്യങ്ങളായ ഗ്രീസ്, സ്പെയിൻ എന്നിവിടങ്ങളിലെ തീവ്രമായ ഉഷ്ണതരംഗങ്ങളും കേരളത്തിലെ നിലവിലുള്ള താപനിലയോട് ചേർന്നു പോകുന്നതാണ്. വായുവിലെ ഈർപ്പവും ചൂടും ഒരുമിച്ച് കൂടുന്നതുമൂലം ഇവിടെ അനുഭവപ്പെടുന്നത്. യഥാർഥ താപനിലയെക്കാൾ 5 മുതൽ 7 ഡിഗ്രി സെൽഷ്യസ് വരെ കൂടിയ ചൂടാണ്. ഒരു പരിധി കടന്നാൽ ഈ ചൂട് മനുഷ്യശരീരത്തിന് വിയർപ്പിലൂടെ പുറന്തള്ളാൻ പറ്റാതെവരും. ഇത് കടുത്ത ആരോഗ്യപ്രശ്നങ്ങൾ ക്കിടയാക്കും

Previous Post Next Post