വാരം ട്രിനിറ്റി കോളേജ് MD കെ.ടി അബ്ദുൽ മജീദ് കുഴഞ്ഞുവീണ് മരിച്ചു


കണ്ണൂർ :- വാരം ട്രിനിറ്റി കോളേജ് മാനേജിംഗ് ഡയറക്ടർ കെ.ടി അബ്ദുൽ മജീദ് (51) കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാത്രി 9 മണിയോടെ പനയത്താംപറമ്പ് ചാപ്പയിലെ കേളു വൈദ്യരുടെ വീട്ടിൽ വെച്ചാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വൈദ്യരുടെ വീട്ടിൽ ചികിത്സ ആവശ്യത്തിനായി പോയതാണെന്നാണ് കരുതുന്നത്. മുണ്ടേരി കൈപ്പക്കയിൽ മെട്ട ഖദീജ മൻസിലിൽ കുടുംബാംഗമായ ഇദ്ദേഹം, നിലവിൽ താഴെചൊവ്വ തങ്കെക്കുന്നിലായിരുന്നു താമസം.

Previous Post Next Post