മയ്യിൽ :- മലപ്പട്ടത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് വയനാട് സ്വദേശി മരിച്ചു. വയനാട് സ്വദേശി മോഹനൻ (46) ആണ് മരിച്ചത്. മുനമ്പ് കടവ് പാലത്തിന് താഴെഭാഗത്തെ പുഴയിലാണ് അപകടമുണ്ടായത്.
പണ തൊഴിലാളിയായ മോഹനൻ പുഴയിൽ മുങ്ങിത്താഴുന്നത് കണ്ട് ബഹളം വെച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
