മുണ്ടേരികടവിൽ കിണർ കുഴിക്കുന്നതിനിടെ റോപ്പ് പൊട്ടിവീണ് രണ്ട് തൊഴിലാളികൾക്ക് പരിക്ക്.

 




മുണ്ടേരി:-മുണ്ടേരി കടവ് സതീശൻ റോഡിന് സമീപത്ത് കിണർ കുഴിക്കുന്നതിനിടെ റോപ്പ് പൊട്ടിവീണ് രണ്ട് തൊഴിലാളികൾക്ക് ഗുരുതര പരിക്ക്. ഇന്ന് (വ്യാഴാഴ്‌ച) രാവിലെ 6.30-ഓടെയായിരുന്നു അപകടം സംഭവിച്ചത്.കിണർ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനിടെ തൊഴിലാളികൾ ഉപയോഗിച്ചിരുന്ന റോപ്പ് പൊട്ടി താഴേക്ക് വീഴുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സുസും സ്ഥലത്തെത്തി അതിസാഹസികമായി രണ്ടുപേരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തു.

തുടർന്ന് ഇവരെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.അപകടത്തിൽപ്പെട്ടവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Previous Post Next Post