കമ്പിൽ :- തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അപകടത്തിൽപെട്ട് കാലിന് പരിക്കേറ്റ് വിശ്രമത്തിൽ കഴിയുകയായിരുന്ന ശ്രീധരൻ സംഘമിത്ര തളിപ്പറമ്പ് മണ്ഡലത്തിലെ കമ്പിൽ എ.എൽ.പി സ്‌കൂളിലെ 199 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
എടക്കാട് ബ്ലോക്ക് സ്ഥിരം സമിതി ചെയർമാനും CPIM മയ്യിൽ ഏരിയാ കമ്മറ്റി അംഗവുമാണ് ശ്രീധരൻ സംഘമിത്ര. കമ്പിൽ ഭാഗത്ത് നടന്ന പ്രചാരണത്തിനിടെയാണ് കാലിന് പരിക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ശ്രീധരൻ സംഘമിത്ര ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.
