കുംഭമേള വൈറൽ താരത്തിന്റെ വിവാഹം ; കേരള പോലീസിൽ നിന്ന് വിവരങ്ങൾ തേടാനൊരുങ്ങി മധ്യപ്രദേശ് പോലീസ്


തിരുവനന്തപുരം :- കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ കേരള പോലീസിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടാൻ മധ്യപ്രദേശ് പോലീസ്. പെൺകുട്ടിയുടെ കേരളത്തിൽ രജിസ്റ്റർ ചെയ്ത വിവാഹ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ശേഖരിക്കും. ഇതിനായി കേരള പൊലീസുമായി ആശയവിനിമയം ഉടൻ നടത്തുമെന്ന് മധ്യപ്രദേശ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. പെൺകുട്ടി ഹാജരാക്കിയ രേഖകളും പരിശോധിക്കണമെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു. 2 തുടർന്നാകും കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ തീരുമാനമെന്നാണ് സൂചന.

വൈറൽ താരത്തിന്റെ വൈറൽ വിവാഹത്തെ ചൊല്ലി വിവാദം കത്തുകയാണ്. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ കണ്ടെത്തലിനെത്തുടർന്നാണ് മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്. കഴിഞ്ഞ മാർച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ 2 താരത്തിൻ്റെ വിവാഹം. വിവാഹം കഴിക്കുമ്പോൾ പെൺകുട്ടിക്ക് 16 വയസ് മാത്രമേ പ്രായമുള്ളൂ എന്നായിരുന്നു ദേശീയ പട്ടിക വർഗ കമ്മീഷൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. മഹേശ്വർ സർക്കാർ ആശുപത്രിയിലെ ജനന സർട്ടിഫിക്കറ്റിൽ 2009 ഡിസംബർ 30 ന് വൈകിട്ട് 5.50 ന് പെൺകുട്ടി ജനിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ തിരുവനന്തപുരത്ത് പൊലീസിന് മുമ്പാകെ പെൺകുട്ടി ഹാജരാക്കിയ രേഖകളിൽ 2008 ജനുവരി ഒന്നാണ് ജനനതീയതി. പെൺകുട്ടി സമർപ്പിച്ച ജനന സർട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കിയതെന്നാണ് കമ്മീഷൻ പറയുന്നത്. 

ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിപി ഈ മാസം 22 ന് നേരിട്ട് ഹാജരായി വിശദീകരണം നൽകണം എന്നാണ് കമീഷൻ്റെ നിർദ്ദേശം. എന്നാൽ, പരാതി കൈകാര്യം ചെയ്ത‌തിൽ തമ്പാനൂർ പൊലീസിന് ഒരു വീഴ്‌ചയും സംഭവിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് യഥാർഥത്തിൽ ഉള്ളതെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും മഹേശ്വർ നഗര പഞ്ചായത്ത് നൽകിയ ജനന സർട്ടിഫിക്കറ്റിലും ഇതേ ആധാർ നമ്പർ തന്നെയാണ് ഉള്ളതെന്നും റിപ്പോർട്ടിലുണ്ട്. ദേശീയ പട്ടിക വർഗ കമീഷന് മുന്നിൽ ഡിജിപിക്ക് നേരിട്ട് സമർപ്പിക്കാനായാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

കഴിഞ്ഞ 11 ന് രാവിലെ എട്ട് മണിക്ക് പിതാവ് ജയ്‌സിംഗ്, സുഹൃത്ത് മുഹമ്മദ് ഫർമാൻ എന്നിവർക്കൊപ്പമാണ് പെൺകുട്ടി തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് പെൺകുട്ടിയും ഫർമാനും സംയുക്തമായി പരാതി എഴുതി നൽകി. പിതാവിന്റെ സഹാദരിയുടെ മകനെ വിവാഹം കഴിക്കാന് ഭീഷണിപ്പെടുത്തുന്നുവെന്നും തങ്ങളെ സ്വസ്ഥമായി ജീവിക്കാന് സംരക്ഷണം നൽകണം എന്നുമായിരുന്നു പരാതി. തുടർന്ന് പ്രായം തെളിയിക്കാൻ ആധാർ കാർഡ് നൽകി. ആധാർ പോർട്ടലിൽ പരിശോധിച്ചപ്പോൾ ആധാർ കാർഡ് യഥാർഥമെന്ന് മനസ്സിലായി. ഇതിൽ രേഖപ്പെടുത്തിയ തീയതി പ്രകാരം 18 വയസ്സ് തികഞ്ഞിട്ടുണ്ട്. 

തുടർന്ന് മഹേശ്വർ നഗര പഞ്ചായതത്തിൻ്റെ പേരിലുള്ള ജനന സർട്ടിഫിക്കറ്റും ഹാജരാക്കി. ഇതേ ആധാർ നമ്പർ തന്നെയാണ് ജനന സർട്ടിഫിക്കറ്റിലും ഉള്ളത്. എന്നാൽ ജനന സർട്ടിഫിക്കറ്റ് ആ സമയത്ത് 2 തന്നെ പരിശോധിച്ച് ഉറപ്പ് വരുത്താനുള്ള സംവിധാനമില്ല. പ്രായപൂർത്തിയായതിനാൽ പെൺകുട്ടിയുടെ ആവശ്യം അംഗീകരിച്ചു. സിനിമാ ലൊക്കേഷനിൽ നിന്ന് സഹപ്രവർത്തകരെ വിളിച്ചുവരുത്തി അവർക്കൊപ്പമാണ് പെൺകുട്ടിയെ വിട്ടയച്ചത്. പെൺകുട്ടിയുടെ പിതാവ് ഒരു പരാതിയും സ്റ്റേഷനിൽ നൽകിയിട്ടില്ല. ഈ സംഭവത്തിന് ശേഷം പത്ത് ദിവസത്തിന് ശേഷമാണ് മഹേശ്വർ പൊലീസ് തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ കേസെടുക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.

Previous Post Next Post