ഹജ്ജ് ; ഫ്ലൈറ്റ് കൺഫേം ചെയ്യാൻ നാളെ വരെ മാത്രം അവസരം


ന്യൂഡൽഹി :- ഹജ്ജ് തീർഥാടകർക്ക് അലോട്ട് ചെയ്തിരിക്കുന്ന ഫ്ലൈറ്റ് കൺഫേം ചെയ്യാനുള്ള സമയപരിധി നാളെ വരെ. ഇതിനു ശേഷം ഫ്ലൈറ്റ് മാറ്റാനുള്ള അപേക്ഷ സ്വീകരിക്കില്ലെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. കൺഫർമേഷ നു ശേഷം മാത്രമേ ഹജ് കിറ്റ്, ബോർഡിങ് പാസ് അടക്കമുള്ളവ നൽകൂ. കേന്ദ്ര ഹജ് പോർട്ടൽ വഴിയോ ഹജ് സുവിധ ആപ് വഴിയോ ഫ്ലൈറ്റ് കൺഫേം ചെയ്യാം. കൺഫർമേഷൻ സമയത്ത് ലഭിക്കുന്ന റെസീപ്റ്റ് അതത് എംബാർക്കേഷൻ കേന്ദ്രങ്ങളിൽ ഹജ് കിറ്റ് സ്വീകരിക്കുന്ന സമയത്ത് ഹാജരാക്കണം.

റിയാദ് ഹജ് ഒരുക്കങ്ങളുടെ മുന്നോടിയായി ഈ മാസം 18 മുതൽ മേയ് 31 വരെ ഉംറ വീസ നൽകില്ല. ഈ വർഷത്തെ ഹജ് 7 തീർഥാടനത്തിനു ശേഷമേ പുതിയ ഉംറ സീസൺ ആരംഭിക്കു. തിരക്കു കണക്കിലെടുത്തു മക്ക നഗരത്തിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തി. ഹജ് പെർമിറ്റ്, മക്കയിൽ ജോലി ചെയ്യുന്നവർക്കുള്ള അനുമതി രേഖ എന്നിവയില്ലാത്തവരെ പ്രവേശിപ്പിക്കില്ല. മേയ് 25 മുതൽ 30 വരെയായിരിക്കും ഈ വർഷത്തെ ഹജ്‌ജിന്റെ പ്രധാന കർമങ്ങൾ നടക്കുക.

Previous Post Next Post