മറ്റു യാത്രക്കാരെ ശല്യപ്പെടുത്തല്ലേ ! തീവണ്ടിയാത്രയിൽ ഹെഡ്ഫോൺ ഉപയോഗിക്കാൻ യാത്രക്കാർക്ക് റെയിൽവേയുടെ നിർദേശം


പയ്യന്നൂർ :- തീവണ്ടിയാത്രയിൽ ഹെഡ്ഫോൺ ഉപയോഗിക്കണമെന്ന് യാത്രക്കാർക്ക് റെയിൽവേയുടെ നിർദേശം. മൊബൈൽഫോണും ടാബും ലാപ്ടോപ്പും ഉപയോഗിക്കുമ്പോഴുള്ള ഉയർന്ന ശബ്ദം കോച്ചിലെ മറ്റു യാത്രക്കാർക്ക് ശല്യമാകുന്നതിനാലാണ് റെയിൽവേയുടെ ഈ നിർദേശം.

ഉച്ചത്തിൽ മൊബൈൽഫോണിൽ സംസാരിക്കുന്നതും ഇയർഫോൺ ഇല്ലാതെ സംഗീതം കേൾക്കുന്നതും സിനിമ കാണുന്നതും സഹയാത്രികർക്ക് ശല്യമാകുന്നുവെന്ന പരാതി വർധിച്ചതാണ് നിർദേശത്തിന് പിന്നിൽ. റിസർവ് കോച്ചുകളിൽ രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ (ലേറ്റ് ബോർഡിങ് ഒഴികെ) പ്രത്യേക നിയമങ്ങൾ നിലവിലുണ്ട്. ശബ്ദം, വെളിച്ചം, ടിക്കറ്റ് പരിശോധന തുടങ്ങിയവയ്ക്ക് നിയന്ത്രണമുണ്ട്. നൈറ്റ് ലൈറ്റ് ഒഴികെയുള്ള എല്ലാ ലൈറ്റുകളും ഓഫ് ചെയ്യുക ഉൾപ്പെടെ ഇതിൽ വരും. ഇത് ലംഘിച്ചാൽ കർശ നനടപടി നേരിടേണ്ടിവരുമെന്ന് റെയിൽവേ പറയുന്നു.

Previous Post Next Post