കണ്ണൂർ - കൊൽക്കത്ത റൂട്ടിൽ സർവ്വീസുമായി ഇൻഡിഗോ


മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു കൊൽക്കത്ത റൂട്ടിൽ കണക്‌ഷൻ സർവീസുമായി ഇൻഡിഗോ. കണ്ണൂരിൽ നിന്ന് മുംബൈ, ബെംഗളൂരു, ചെന്നൈ വഴിയാണ് സർവീസ്. 

കണ്ണൂരിൽ നിന്നു കൊൽക്കത്തയിലേക്ക് എല്ലാ ദിവസവും ഉച്ചയ്ക്ക് 2.25ന് മുംബൈ വഴിയും രാവിലെ 8 ന് ബെംഗളൂരു വഴിയും സർവീസ് ഉണ്ട്. തിരിച്ച് കൊൽക്കത്തയിൽ നിന്ന് രാവിലെ 6.25ന് മുംബൈ വഴിയും 8.35 ന് ചെന്നൈ വഴിയും രാത്രി ബെംഗളൂരു വഴിയുമാണു സർവീസ്.

Previous Post Next Post