അഴീക്കോട്:-അഴീക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. സുമേഷിന് അഴീക്കൽ ഫിഷിങ് ഹാർബറിലും വല നിർമ്മാണ ഫാക്ടറിയിലും തൊഴിലാളികളുടെ ഊഷ്മള സ്വീകരണം. മണ്ഡലത്തിൽ സുപ്രധാന വികസന പ്രവർത്തനങ്ങൾ നടന്ന അഴീക്കൽ ഹാർബറിൽ സ്ഥാനാർത്ഥിയെ കാണാനും വരവേൽക്കാനും നിരവധി മത്സ്യത്തൊഴിലാളികളാണ് കാത്തുനിന്നത്.
തുടർന്ന് നൂറുകണക്കിന് തൊഴിലാളികൾ ജോലിചെയ്യുന്ന അഴീക്കലിലെ വല ഫാക്ടറിയിലും അദ്ദേഹം സന്ദർശനം നടത്തി. ഇവിടെ എത്തിയ സ്ഥാനാർത്ഥിയെ കൊന്നപ്പൂക്കളും ഷാളും നൽകിയാണ് തൊഴിലാളികൾ സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മണ്ഡലത്തിലെ വിവിധ തൊഴിലിടങ്ങൾ കേന്ദ്രീകരിച്ചാണ് സ്ഥാനാർത്ഥികളുടെ പര്യടനം പുരോഗമിക്കുന്നത്
.
