കുറ്റ്യാട്ടൂർ:-പറമ്പിന്റെ ചുറ്റുമതിലിൽ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരിയിലെ കുന്നുമ്മൽ വീട്ടിൽ കെ പി സുരേശൻ (62) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്ക് മയ്യിൽ കോറലാട് ആണ് സംഭവം. വിലയ്ക്ക് വാങ്ങിയ സ്ഥലത്ത് പണിയെടുപ്പിക്കാൻ എത്തിയതായിരുന്നു.
ഭാര്യ: ശോഭന.
മക്കൾ: പ്രണയ, ഹൃദയ.
മരുമക്കൾ: സജിനേഷ് (പൊലീസ്, കാഞ്ഞിരോട്), സൂരജ് (ജീവനക്കാരൻ, കണ്ണൂർ ജില്ലാ ആസ്പത്രി).
സഹോദരങ്ങൾ: രോഹിണി, ബാലകൃഷ്ണൻ, സാവിത്രി, രാധ, പ്രകാശൻ.
സംസ്കാരം ഇന്ന് ചൊവ്വ ഉച്ചക്ക് ഒന്നിന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ.
