പൊറോളത്ത് മഴക്കാല പൂർവ്വ ശുചീകരണം നടത്തി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പൊറോളം പതിനെട്ടാം വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണം നടത്തി. കാര്യാപറമ്പ് - നിരത്തുപാലത്ത് പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്തു. വാർഡ്‌ മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു.

വികസന സമിതി കൺവീനർ എൻ.സി ശശീധരൻ, CDS മെമ്പർ സരിത മഹേഷ് മുൻ മെമ്പർമാരായ ടി.ആർ ചന്ദ്രൻ, എം.സി പത്മനാഭൻ, എം.വി പ്രഭാകരൻ, ഹരിത കർമ്മസേന അംഗങ്ങൾ, കുടുംബശ്രീ തൊഴിലുറപ്പ് അംഗങ്ങൾ, ആശാവർക്കർ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. 

Previous Post Next Post