മയ്യിൽ :- ലയൺസ് ക്ലബ്ബ് ഓഫ് മയ്യിൽ, മലബാർ കാൻസർ കെയർ സൊസൈറ്റി, NSS യൂണിറ്റ് 79, ITM കോളേജ് മയ്യിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ക്യാൻസർ നിയന്ത്രിത ഗ്രാമം പദ്ധതി വോളണ്ടിയേഴ്സ് ട്രെയിനിങ് സംഘടിപ്പിച്ചു. ITM കോളേജ് MBA ഹാളിൽ മലബാർ കാൻസർ കെയർ സൊസൈറ്റി ഫൗണ്ടർ & പ്രസിഡന്റ് ഡി.കൃഷ്ണനാഥ പൈ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഡോ. ഹർഷ ഗംഗാധരൻ ക്ലാസ് എടുത്തു. ക്യാൻസർ നിയന്ത്രിത ഗ്രാമം പദ്ധതി ചെയർമാൻ എ.കെ രാജ്‌മോഹൻ പദ്ധതി വിശദീകരണം നടത്തി. മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.വാണിദേവി, ലയൺസ് ക്ലബ്ബ് ഓഫ് മയ്യിൽ ചാർട്ടർ പ്രസിഡന്റ് പി.കെ നാരായണൻ, ആശ വർക്കർ ശ്രീജ, ബാബു പണ്ണേരി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ITM കോളേജ് NSS കോർഡിനേറ്റർ ശ്രാവൺ സ്വാഗതം പറഞ്ഞു.
