ഖലീൽ വാരത്തിന് 'ടച്ച് ഓഫ് ബ്രീസ്' പുരസ്കാരം


ചെറുകുന്ന് :- അക്ഷരങ്ങളിലൂടെയും കർമ്മങ്ങളിലൂടെയും സമൂഹത്തിന് വെളിച്ചമേകുന്ന പ്രതിഭകൾക്കുള്ള ആദരമായി, ടച്ച് ഓഫ് മേഴ്‌സി ചാരിറ്റബിൾ ട്രസ്റ്റിന്റെ 9 -മത് 'ടച്ച് ഓഫ് ബ്രീസ്' പുരസ്കാരത്തിന് ഖലീൽ വാരത്തെ തെരഞ്ഞെടുത്തു. കണ്ണൂർ ജില്ലയിലെ ചെറുകുന്നിനെ പ്രകാശിതമാക്കിയ പണ്ഡിത ശ്രേഷ്ഠൻ മർഹൂം സി. മമ്മിക്കുട്ടി മുസ്ല്യാരുടെ സ്മരണാർത്ഥമാണ് ഈ പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമെ സാമൂഹിക, സാംസ്കാരിക, സാഹിത്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുരസ്കാരം നൽകുന്നത്. ഖലീൽ വാരത്തിന്റെ കഴിഞ്ഞകാല സാഹിത്യ, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് അദ്ദേഹത്തെ ഈ വർഷത്തെ അവാർഡിനായി തിരഞ്ഞെടുത്തത്. 

പ്രവാചക ജന്മദിന മാസമായ റബീഉൽ അവ്വൽ 8-ന് (ആഗസ്റ്റ് 15, ശനിയാഴ്ച) പുരസ്കാരം സമ്മാനിക്കുമെന്ന് ജൂറിക്ക് വേണ്ടി ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ ബശീർ സഅദി ചെറുകുന്ന് അറിയിച്ചു. കഴിഞ്ഞ എട്ട് വർഷമായി ഒമ്പത് ജില്ലകളിലായി ഭക്ഷ്യകിറ്റുകളും മെഡിക്കൽ കിറ്റുകളും വിതരണം ചെയ്ത് ജീവകാരുണ്യ രംഗത്ത് വലിയൊരു തണലായി മാറിയ പ്രസ്ഥാനമാണ് ചെറുകുന്ന് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടച്ച് ഓഫ് മേഴ്‌സി ചാരിറ്റബിൾ ട്രസ്റ്റ്. 

Previous Post Next Post