മയ്യിൽ ലയൺസ് ക്ലബ്ബ് നിർമിക്കുന്ന സ്നേഹവീടിന്റെ തറക്കല്ലിടൽ നാളെ


മയ്യിൽ :- ലയൺസ് ഇന്റർനാഷണൽ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി മയ്യിൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിർധനരും ഭവനരഹിതരുമായ കുടുംബത്തിന് നിർമിക്കുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം നാളെ ഏപ്രിൽ 11 ശനിയാഴ്ച നടക്കും. 

കൊളച്ചേരിപ്പറമ്പിലെ ബിന്ദു - ബാബുരാജ് ദമ്പതികളുടെ കുടുംബത്തിന്റെ വീടിനാണ്  ശനിയാഴ്ച വൈകുന്നേരം 3.30 ന് തറക്കല്ലിടുന്നത്. ലയൺസ് ക്ലബ് പ്രസിഡന്റ് പി.രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്ട് വൈസ് ഗവർണ്ണർ ടൈറ്റസ് തോമസ് (എംജെഫ്) കർമ്മം നിർവ്വഹിക്കും. ജനപ്രതിനിധികളും, സാമൂഹ്യ സാംസ്കാരിക പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

Previous Post Next Post