കണ്ണൂരിൽ നിന്നുള്ള മാലിന്യം കൊളച്ചേരിയിൽ തള്ളി ; മാലിന്യം തള്ളിയവരെ പിടികൂടിയവർക്ക് പാരിതോഷികം നൽകി കൊളച്ചേരി ഗ്രാമപഞ്ചായത്ത് അധികൃതർ


കൊളച്ചേരി :- കൊളച്ചേരിയിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി അറിയിച്ചവർക്ക് പാരിതോഷികം നൽകി കൊളച്ചേരി ഗ്രാമപഞ്ചായത്ത് അധികൃതർ. കൊളച്ചേരി എ.യു.പി സ്കൂൾ കനാലിൽ മാലിന്യം തള്ളിയവരെ പിടികൂടി അധികൃതരെ ഏൽപ്പിച്ചവരെയാണ് കൊളച്ചേരി പഞ്ചായത്ത് പാരിതോഷികം നൽകി ആദരിച്ചത്.  ഒരാഴ്ച മുൻപാണ് കൊളച്ചേരി സ്കൂൾ സമീപത്തുള്ള കനാലിൽ മാലിന്യങ്ങൾ തള്ളിയ കണ്ണൂരിലെ സംഘത്തെ പിടിക്കൂടി പഞ്ചായത്ത് അധികൃതരെ ഏൽപ്പിച്ചത്. 

പഞ്ചായത്ത് മാലിന്യം തള്ളിയവരിൽ നിന്ന് ഈടാക്കുന്ന തുകയിൽ നിന്ന് മാലിന്യം തള്ളുന്നവരെ പിടികൂടുന്നവർക്ക് 25% രൂപയാണ് നൽകിയത്. മാലിന്യം തള്ളുന്നവരുടെ ഫോട്ടോയും വീഡിയോയും അധികൃതർക്ക് അയച്ചാൽ പാരിതോഷികം നൽകുമെന്ന് കൊളച്ചേരി ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു. 

Previous Post Next Post