പേരാവൂര്‍ :- പേരാവൂര്‍ നിയോജക മണ്ഡലത്തിലെ 85-ാം നമ്പര്‍ ബൂത്തായ മുഴക്കുന്ന് ഗവ. യു.പി. സ്കൂളില്‍ യു ഡി എഫ് ബൂത്ത് ഏജന്റിനെ സി പി ഐ എം പ്രവര്‍ത്തകര്‍ ആക്രമിച്ചു. യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. സണ്ണി ജോസഫിന്റെ ബൂത്ത് ഏജന്റായ സജിത മോഹനന്റെ ശരീരത്തിലേക്ക് സി പി ഐ എം പ്രവര്‍ത്തകര്‍ നായികുരണ പൊടി വിതറിയാണ് അക്രമിച്ചത്.
വോട്ടെടുപ്പ് നടപടികളെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും യു ഡി എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അഡ്വ. സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
