മയ്യിൽ കയരളത്ത് വോട്ടെടുപ്പിനിടെ NDA ബൂത്ത് ഏജൻ്റിന് നേരെ ആക്രമണം


മയ്യിൽ :- മയ്യിൽ കയരളത്ത് വോട്ടെടുപ്പിനിടെ NDA ബൂത്ത് ഏജൻ്റിന് നേരെ ആക്രമണം. തളിപ്പറമ്പ് മണ്ഡലം NDA സ്ഥാനാർത്ഥി എൻ.ഹരിദാസിൻ്റെ ബൂത്ത് ഏജൻ്റായി മയ്യിൽ കയരളം എ.യു.പി സ്കൂളിലെ 165 നമ്പർ ബൂത്തിൽ ഏജൻ്റായി ഇരുന്ന കെ.കെ സോമന് നേരെയാണ് ആക്രമണമുണ്ടായത്.

സോമൻ ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങുമ്പോൾ ഇറങ്ങുമ്പോൾ ബൂത്ത് വരാന്തയിൽ വെച്ച് മൃഗീയമായി വലിച്ചിട്ട് ആക്രമിച്ചെന്നാണ് ആരോപണം. സി.പി.എം പ്രവർത്തകരാണെന്നും ആരോപണമുണ്ട്.

Previous Post Next Post