കൊളച്ചേരി:- കെ എസ് എസ് പി എ കൊളച്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമാച്ചേരി സി ശ്രീധരൻ മാസ്റ്ററുടെ വീട്ടിൽ വെച്ചു കുടുംബസംഗമം നടന്നു.
പരിപാടി ബ്ലോക്ക് പ്രസിഡണ്ട് ശ്രീ ശിവരാമൻ ഉൽഘാടനം ചെയ്തു. സി വിജയൻ മാസ്റ്ററുടെ അധ്യക്ഷത വഹിച്ചു.പി കെ പ്രഭാകരൻ മാസ്റ്റർ, കെ എം നാരായണൻ മാസ്റ്റർ, സി ശ്രീധരൻ മാസ്റ്റർ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു പ്രസംഗിച്ചു. സി ഒ ശ്യാമള ടീച്ചർ സ്വാഗതവും കെ ചന്ദ്രൻ നന്ദിയും പറഞ്ഞു.
