SSF കമ്പിൽ ഡിവിഷൻ സ്റ്റുഡൻസ് സെന്റർ ഉദ്ഘാടനവും ഗ്രാറ്റിട്യൂഡ് കോൺഫറൻസും നാളെ


ചേലേരി :- SSF കമ്പിൽ ഡിവിഷൻ സ്റ്റുഡൻസ് സെന്റർ ഉദ്ഘാടനവും വിദ്യാർത്ഥികളുടെ ഗ്രാറ്റിട്യൂഡ് കോൺഫറൻസും നാളെ ഏപ്രിൽ 29 ബുധനാഴ്ച മഗ്‌രിബ് നിസ്കാരാനന്തരം ചേലേരിയിൽ വെച്ച് നടക്കും. അബ്ദുറഷീദ് ദാരിമി നൂഞ്ഞേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. 

സമസ്ത സെന്റിനറിയുടെ ഭാഗമായി 'വിദ്യാർത്ഥികൾ ആസ്വദിച്ച വെളിച്ചം' എന്ന പ്രമേയത്തിൽ നടക്കുന്ന വിദ്യാർത്ഥി സമ്മേളനത്തിൽ രണ്ട് സെഷനുകളിലായി SYS സംസ്ഥാന സെക്രട്ടറി അബ്ദുറഷീദ് സഖാഫി മെരുവമ്പായി, SSF ജില്ലാ ഭാരവാഹി മുസമ്മിൽ സഖാഫി എന്നിവർ സംസാരിക്കും. SSF കമ്പിൽ ഡിവിഷൻ പ്രസിഡന്റ് അഫ്സൽ അലി അമാനി അധ്യക്ഷത വഹിക്കും.

Previous Post Next Post