ചേലേരി :- SSF കമ്പിൽ ഡിവിഷൻ സ്റ്റുഡന്റസ് സെന്റർ ഉദ്ഘാടനം ചേലേരിയിൽ നടന്നു. എസ്.എം.എ സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുൽ റഷീദ് ദാരിമി ഉദ്ഘാടനം നിർവഹിച്ചു. അഫ്സൽ അലി അമാനി അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുറഹ്മാൻ ജമാലുല്ലൈലി തങ്ങൾ പ്രാർത്ഥന നടത്തി.
SYS സംസ്ഥാന സെക്രട്ടറി അബ്ദുറഷീദ് സഖാഫി മെരുവമ്പായി, കേരള മുസ്‌ലിം ജമാഅത്ത് കമ്പിൽ സോൺ ജനറൽ സെക്രട്ടറി കലാം മൗലവി, സെക്രട്ടറി മുസ്തഫ സഖാഫി, SYS കമ്പിൽ സോൺ ജനറൽ സെക്രട്ടറി ഇബ്രാഹിം മാസ്റ്റർ, SSF കണ്ണൂർ ജില്ലാ ഭാരവാഹികളായ അഡ്വ : മിദ്‌ലാജ് സഖാഫി, സവാദ് കടൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
