കൊച്ചി :- നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് സമയം പൂർത്തിയായതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രബുദ്ധ കേരളത്തിന് നന്ദി പറഞ്ഞ സതീശൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ യു ഡി എഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി രാപ്പകൽ പ്രവർത്തിച്ച നേതാക്കൾക്കും പ്രവർത്തകർക്കും ഹൃദയാഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു.
കേരളം ജയിക്കുമെന്നും യു ഡി എഫ് നയിക്കുമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. നൂറിലധികം സീറ്റുമായി യു ഡി എഫ് അധികാരത്തിലെത്തുമെന്നാണ് രാവിലെ വോട്ടിട്ട ശേഷം പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ പ്രതിപക്ഷ നേതാവ് വോട്ട് രേഖപ്പെടുത്തിയിരുന്നു. കേസരി ബാലകൃഷ്‌ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ 135 -ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്.
