ചാറ്റ് ജിപിടിയിൽ ഒരു മാസത്തിനിടെ ഇന്ത്യക്കാർ നിർമിച്ചത് 100 കോടിയിലധികം ചിത്രങ്ങൾ


ഓപ്പൺ എഐയുടെ ChatGPT ഇമേജ് 2.0 ഇന്ത്യയിൽ അവതരിപ്പിച്ച് ഒരു മാസം തികയുന്നതിന് മുൻപു തന്നെ, ഉപയോക്താക്കൾ ഇതിലൂടെ നിർമിച്ച ചിത്രങ്ങളുടെ എണ്ണം 100 കോടി പിന്നിട്ടു. ഓപ്പൺ എഐ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സാംഓൾട്ട്മാൻ സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചാറ്റ്ജിപിടി ഇമേജസ് 2.0 ഫീച്ചറിന്റെ ഇന്ത്യയിലെ നേട്ടം അദ്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഉപയോക്താക്കൾക്ക് പ്രിയം ക്രിയാത്മക ശൈലികളോടാണ്. ഔദ്യോഗിക ആവശ്യങ്ങൾക്കപ്പുറം തങ്ങളുടെ സർഗാത്മക പ്രകടിപ്പിക്കാനാണ് ഇന്ത്യൻ ഉപയോക്താക്കൾ ഈ എഐ ടൂൾ പ്രധാനമായും ഉപയോഗിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരയുന്നത് സിനിമാറ്റിക് പോർട്രെയ്റ്റ് കൊളാഷ്, മിനി മീ വേൾഡ്, അണ്ടർവാട്ടർ പോർ ട്രെയ്‌റ്റ്, അനിമേഷൻ തുടങ്ങിയ പ്രോംപ്റ്റുകളാണെന്നും ഓപ്പൺ എഐ വ്യക്‌തമാക്കി.

Previous Post Next Post