SSLC സേ പരീക്ഷ ജൂൺ 10 മുതൽ 17 വരെ



തിരുവനന്തപുരം :- SSLC പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടാനാകാത്ത വിദ്യാർത്ഥികൾക്കുള്ള സേ പരീക്ഷ ജൂൺ 10 മുതൽ 17 വരെ നടക്കും. പരീക്ഷ എഴുതിയ സ്കൂ‌ളുകളിലെ പ്രഥമാധ്യാപകർക്ക് ഇന്നു മു തൽ 22 വരെ അപേക്ഷ നൽകാം. പരീക്ഷാഭവൻ വെബ്സൈറ്റിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് പരീക്ഷാ ഫലത്തിന്റെ പ്രിന്റൗട്ടും ഫീസും അടക്കമാണ് നൽകേണ്ടത്.

ഓരോ വിഷയത്തിനും 100 രൂപയാണ് ഫീസ്. 3 വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം. ആരോഗ്യ പ്രശ്നങ്ങൾ, ഉറ്റവരുടെ മരണം തുടങ്ങിയവ മൂലം പരീക്ഷ എഴുതാനാകാതെ വന്നവർക്കും യുദ്ധ സാഹചര്യത്തിൽ പരീക്ഷ നടത്താത്ത ഗൾഫ് രാജ്യങ്ങളിലെ കുട്ടികൾക്കും മൂന്നിലേറെ വിഷയങ്ങൾ എഴുതാനാകും. ഇതിന്റെ സാക്ഷ്യപത്രങ്ങൾ പരീക്ഷാ കേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ട് സാക്ഷ്യപ്പെടുത്തണം. ജൂൺ അവസാന വാരം ഫലം പ്രഖ്യാപിക്കും. സേ പരീക്ഷയിൽ പുനർ മൂല്യനിർണയമില്ല.

Previous Post Next Post