മട്ടന്നൂർ :- ഈ വർഷത്തെ ഹജ് തീർഥാടനവുമായി ബന്ധപ്പെട്ട് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇതുവരെ 1050 പേർ ജിദ്ദയിലെത്തി. 2 ദിവസമായി 3 സർവീസാണു ഫ്ലൈ അദീൽ കണ്ണൂരിനും ജിദ്ദയ്ക്കും ഇടയിൽ നടത്തിയത്. ഇന്നു രണ്ട് വിമാന സർവീസുകളാണ് ഉള്ളത്. പുലർച്ചെ 3.30 നും രാത്രി 8.05 നുമാണ് വിമാനങ്ങൾ പുറപ്പെടുക.
പുലർച്ചെ പുറപ്പെടുന്ന വിമാനത്തിൽ മുഴുവനും വനിതാ തീർഥാടകരാണ്. ഇന്നലെ രാവിലെ 7.30 നാണ് 350 തീർഥാടകരുമായി കണ്ണൂരിൽ നിന്നുള്ള മൂന്നാമത്തെ ഹജ് വിമാനം ജിദ്ദയിലേക്കു പുറപ്പെട്ടത്. നാളെ ഉച്ചയ്ക്ക് 12.05 നാണ് അടുത്ത സർവീസ്. ആകെ 4286 യാത്രക്കാരാണു കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി ഇത്തവണ ഹജ്‌ജിന് പോകുന്നത്.
