കൊയ്യം മർക്കസിൽ വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ചു
മയ്യിൽ :- കൊയ്യം മർക്കസിൽ വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ചു. വളക്കൈയിലെ ഷമീർ അഷറഫി - ഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദ് (14) ആണ് മരിച്ചത് ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. രാവിലെ കൂട്ടുകാരോടൊപ്പം പന്ത് കളിക്കുന്നതിനിടെ കിണറ്റിൽ പോയ പന്ത് എടുക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം നടന്നത്. കുട്ടിയെ ഉടൻ കിണറ്റിൽ നിന്ന് പുറത്ത് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
