ചെക്കിക്കുളം :- ചെക്കിക്കുളത്ത് വീടിന് മുകളിൽ സ്ഫോടക വസ്തു കണ്ടെത്തി. ചെക്കിക്കുളം കൊട്ടുങ്ങലിലെ വിൽപ്പന നികുതി ഉദ്യോഗസ്ഥൻ കെ.വി രാജേന്ദ്രൻ്റെ ഇരുനില കോൺക്രീറ്റ് വീടിന്റെ മുകളിലാണ് പൊട്ടാത്ത നിലയിൽ സ്ഫോടക വസ്തു കണ്ടെത്തിയത്.
വീട് ശുചീകരണം നടത്തുന്നതിന് കയറിയപ്പോഴാണ് ശ്രദ്ധയിൽപെട്ടത്. സംഭവത്തെ തുടർന്ന് മയ്യിൽ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കണ്ണൂരിൽ നിന്നുള്ള ഫോറൻസിക് വിഭാഗത്തെ വിവരമറിയിച്ചതായി ചെക്കിക്കുളം ഷാജി പറഞ്ഞു.
