തമിഴ്‌നാട്ടിൽ ഇന്ന് നിർണ്ണായകം ; വിജയ് മുഖ്യമന്ത്രിയാകുമോയെന്ന് ഇന്നറിയാം


ചെന്നൈ :- തമിഴ്‌നാട്ടിൽ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി ആകുമോയെന്ന് ഇന്ന് അറിയാം. മൂന്ന് പാർട്ടികളുടെ യോഗങ്ങളിലാണ് വിജയ്‌യുടെ പ്രതീക്ഷ. പിന്തുണ തേടി ടിവികെ നൽകിയ കത്ത് ചർച്ച ചെയ്യാൻ ഇടതുപാർട്ടികളും വിസികെയും ഇന്ന് യോഗം ചേരും. എം കെ സ്റ്റാലിന്റെ അനുമതിയോടെ ടിവികെയ്ക്ക് പുറത്തുനിന്ന് പിന്തുണ നൽകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 118 എംഎൽഎമാരുടെ പിന്തുണയില്ലാ7തെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കില്ലെന്ന് ഗവർണർ ഇന്നലെ വ്യക്തമാക്കിയിരുന്നു. വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ ഡിഎംകെ പിന്തുണയോടെ എഐഎഡിഎംകെ സർക്കാരിനുള്ള ചർച്ചകളും സജീവമാണ്. ഇന്നലെ പുതുച്ചേരിയിലെ റിസോർട്ടിലെത്തിയ ഇപിഎസ്, എഐഎഡിഎംകെ എംഎൽഎമാരുടെ ഒപ്പ് അടങ്ങിയ കത്ത് വാങ്ങിയിട്ടുണ്ട്.

വിജയ് മുഖ്യമന്ത്രി ആകുമെന്നും ഇടതുപാർട്ടികളും വി സി കെയും പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ടി വി കെ. കോൺഗ്രസ് ടിവികെ സഖ്യം ഉറപ്പായതോടെ ചർച്ചകൾക്ക് വേഗമേറിയെന്നാണ് സൂചന. എന്നാൽ, വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവർണർ വാർത്താക്കുറിപ്പ് ഇറക്കിയത് ടിവികെയ്ക്ക് വെല്ലുവിളിയാണ്. വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ ഡിഎംകെ പിന്തുണയോടെ എഐഎഡിഎംകെ സർക്കാരിനുള്ള ചർച്ചകളും സജീവമാണ്. 120 R എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് വാദം. ഇപിഎസ് മുഖ്യമന്ത്രിയാകുന്ന തരത്തിലുള്ള ഫോർമുലയാണ് നേതാക്കൾ ഉയർത്തുന്നത്. ഇത്തരമൊരു നീക്കമുണ്ടായിരുന്നതായി പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും സഖ്യം യാഥാർത്ഥ്യമാകാനുള്ള സാധ്യത കുറവെന്നാണ് വിലയിരുത്തൽ.

Previous Post Next Post