പള്ളിക്കുന്ന് :- ദേശീയ സേവാഭാരതി കണ്ണൂർ ജില്ലാ ആശ്രയ കേന്ദ്രം ഉദ്ഘാടനം മെയ് 17 ഞായറാഴ്ച രാവിലെ 10 മണിക്ക് പള്ളിക്കുന്ന് ചെട്ടിപ്പീടിക ശ്രീനാരായണ റോഡിൽ നടക്കും. നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് സച്ചിൻ സൂര്യകാന്ത് മഖിച്ച ഉദ്ഘാടനം ചെയ്യും. ദേശീയ സേവാഭാരതി കണ്ണൂർ ജില്ലാ പ്രസിഡണ്ട് ഈ മോഹനൻ അധ്യക്ഷത വഹിക്കും.
ദേശീയ സേവാഭാരതി കണ്ണൂർ ജില്ലാ രക്ഷാധികാരി ഒ.ജയരാജൻ ചടങ്ങിൽ പങ്കെടുക്കും. ഐശ്വര്യ ചന്ദ്രൻ പ്രാർത്ഥന നടത്തും. ശിവഗിരി മഠം സമ്പൂജ്യ സ്വാമി പ്രേമാനന്ദ അനുഗ്രഹഭാഷണം നടത്തും. അവയവദാന സമ്മതപത്ര സർട്ടിഫിക്കറ്റ് വിതരണം ദേശീയ സേവാഭാരതി കേരളം പ്രസിഡണ്ട് ഡോ.രഞ്ജിത്ത് വിജയഹരി നിർവഹിക്കും. രാഷ്ട്രീയ സ്വയംസേവക സംഘം മാനനീയ പ്രാന്ത സംഘചാലക് കെ.കെ ബാലറാം സേവാസന്ദേശം നൽകും.
