ചെക്കിക്കുളം :- ചെക്കിക്കുളം കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം 39-ാം വാർഷികാഘോഷം സംഘടിപ്പിച്ചു സിനിമാതാരം ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. കുറ്റ്യാട്ടൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.രാജൻ അധ്യക്ഷത വഹിച്ചു. പവർ കൊട്ടുങ്ങൽ ഗ്രന്ഥശാലയിലേക്ക് സംഭാവന ചെയ്ത പുസ്തകങ്ങൾ എ.പ്രഭാകരൻ ഏറ്റുവാങ്ങി.
37 വർഷത്തെ സേവനത്തി നുശേഷം സർവീസിൽനിന്നും വിരമിക്കുന്ന അധ്യാപകൻ സി.മുരളി, മെഡിസിൻ പഠനം പൂർത്തിയാക്കിയ ഡോ.സിദ്ധാർഥ്, ഡോ.തുഷാര വിനോദ് എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി. ടി.രത്നാകരൻ, പി.പ്രശാന്തൻ എന്നിവർ സംസാരിച്ചു. തുടർന്ന് വായനശാല കലാവിഭാഗം അവതരിപ്പിച്ച പരിപാടികൾ അരങ്ങേറി. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം എ.പ്രഭാകരൻ, കുറ്റ്യാട്ടൂർ പഞ്ചായത്തംഗം കെ.ജനാർദനൻ എന്നിവർ സംസാരിച്ചു.
