കണ്ണാടിപ്പറമ്പ് റെഡ് സ്റ്റാർ ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരം നാളെ


കണ്ണാടിപ്പറമ്പ് :- റെഡ്സ്റ്റാർ കണ്ണാടിപ്പറമ്പ് സംഘടിപ്പിക്കുന്ന ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരം നാളെ മേയ് 12 ചൊവ്വാഴ്ച കണ്ണാടിപ്പറമ്പ് അമ്പല മൈതാനിയിൽ നടക്കും. ഫൈനൽമത്സരം അഴീക്കോട്‌ എം.എൽ.എ കെ.വി സുമേഷ് ഉദ്ഘാടനം ചെയ്യും.

ഞായറാഴ്ച നടന്ന സെമിഫൈനലിൽ മൂന്ന് ഗോളിന് തബ്ബെസ്പോർട്ടിങ് ചാലാടിനെ പരാജയപ്പെടുത്തി ക്ലാസ്സിക്‌ കണ്ണൂർ ഫൈനലിൽ പ്രവേശിച്ചു. നാളെ ചൊവ്വാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ ക്ലാസ്സിക് കണ്ണൂർ റെഡ്സ്റ്റാർ കടന്നപ്പള്ളിയുമായി മത്സരിക്കും. 



Previous Post Next Post